ഹമാസ് പട്ടിണിയിലാണ്. ഗാസയിലേക്കുള്ള സഹായങ്ങൾ കൊള്ളചെയ്യലാണ് പുതിയ വഴി.

ഹമാസ് പട്ടിണിയിലാണ്. ഗാസയിലേക്കുള്ള സഹായങ്ങൾ കൊള്ളചെയ്യലാണ് പുതിയ വഴി.
Apr 18, 2025 02:39 PM | By PointViews Editr

 ഇസ്രയേലിന്റെ സൈനിക നടപടികൾ ശക്തമായി തുടർന്നതോടെ ഹമാസ് വലിയ സാമ്പത്തിക പ്രതിസന്ധിയിലായെന്ന് റിപ്പോർട്ട്. ഹമാസിന്റെ സൈനിക വിഭാഗം പ്രവർത്തകർക്ക് ശമ്പളം നൽകാൻ പോലും കഴിയാത്ത സ്ഥിതിയാണ് എന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിലുണ്ട്.

ഗാസയിലേക്ക് എത്തുന്ന സഹായങ്ങൾ തട്ടിയെടുത്ത് കരിചന്തയിൽ വിറ്റാണ് ഹമാസ് പണം ശേഖരിച്ചിരുന്നത്. വ്യാപാരികൾക്ക് നികുതി ചുമത്തിയും ചെക്ക് പോസ്‌റ്റിൽ തീരുവ വഴിയും കൊള്ളയടിക്കുന്ന വസ്‌തുക്കളുടെ വിൽപ്പനയിലൂടെയുമാണ് വരുമാനം കണ്ടെത്തുന്നത്.

പുതിയ സാമ്പത്തിക പ്രതിസന്ധിയോടെ ഹമാസ് സർക്കാരിലെ ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങിയെന്നാണ് റിപ്പോർട്ട്.കഴിഞ്ഞ വർഷം മുതിർന്ന പല ജീവനക്കാർക്കും ശമ്പളത്തിൻ്റെ പകുതി മാത്രമാണ് നൽകിയത്. കുറഞ്ഞ റാങ്കിലുള്ള ഹമാസ് സൈനിക വിഭാഗം പ്രവർത്തകർക്ക് മാസം 200 ഡോളറിനും 300 ഡോളറിനും ഇടയിലാണ് (17,000 രൂപ മുതൽ 25,500 രൂപ) ശമ്പളം.

ജനുവരിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഹമാസിന് താൽക്കാലിക സാമ്പത്തിക ഉത്തേജനം ഉണ്ടായിരുന്നു. ഗാസയിലേക്ക് കൂടുതൽ സഹായം എത്തിയതോടെ ഇതിൽ നിന്നും ഹമാസിന് സാമ്പത്തിക നേട്ടമുണ്ടായി.മാർച്ചിൽ വെടിനിർത്തൽഅവസാനിച്ചതോടെ ഇസ്രായേൽ സൈനിക പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയും സഹായ വിതരണം നിർത്തിവയ്ക്കുകയും ചെയ്താണ് ഹമാസിന്റെ സാമ്പത്തിക സ്‌ഥിതി കൂടുതൽ വഷളാക്കിയതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഫണ്ട് വിതരണം നടത്തുന്ന ഹമാസ് ഉദ്യോഗസ്‌ഥരെ ലക്ഷ്യമിട്ടുള്ള ഇസ്രയേൽ സേനയുടെ ആക്രമണങ്ങൾ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമായതായും റിപ്പോർട്ടിലുണ്ട്. ഇസ്രയേൽ ഹമാസ് യുദ്ധത്തിന് മുന്നോടിയായി വലിയ അളവിൽ ഹമാസ് ഫണ്ട് ശേഖരിച്ചിരുന്നു ഖത്തറിൽ നിന്നും ഹമാസിന് പ്രതിമാസം 15 മില്യൺ ഡോളറാണ് ലഭിച്ചിരുന്നത്.തുർക്കിയിൽ നിന്നടക്കം ആകെ 500 മില്യൺ ഡോളർ ഫണ്ടും ലഭിച്ചിരുന്നതായും റിപ്പോർട്ട് പറയുന്നു.

Hamas is starving. The new way is to rob aid to Gaza.

Related Stories
നിലമ്പൂരിലെ സ്ഥാനാർത്ഥിത്വം: ചർച്ചാ വിഷയമായി മാറിയ വി.എസ്.ജോയ് യെ അറിയുക.

Apr 19, 2025 03:43 PM

നിലമ്പൂരിലെ സ്ഥാനാർത്ഥിത്വം: ചർച്ചാ വിഷയമായി മാറിയ വി.എസ്.ജോയ് യെ അറിയുക.

നിലമ്പൂരിലെ സ്ഥാനാർത്ഥിത്വം: ചർച്ചാ വിഷയമായി മാറിയ വി.എസ്.ജോയ് യെ...

Read More >>
അരുൺകുമാറിൻ്റെ  കൂട്ടിക്കൊടുപ്പ് മാധ്യമ പ്രവർത്തനത്തിന് എതിരെ ഡോ.ജിൻ്റോ ജോണിൻ്റെ കുറിപ്പ്

Apr 19, 2025 12:30 PM

അരുൺകുമാറിൻ്റെ കൂട്ടിക്കൊടുപ്പ് മാധ്യമ പ്രവർത്തനത്തിന് എതിരെ ഡോ.ജിൻ്റോ ജോണിൻ്റെ കുറിപ്പ്

അരുൺകുമാറിൻ്റെ കൂട്ടിക്കൊടുപ്പ് മാധ്യമ പ്രവർത്തനത്തിന് എതിരെ ഡോ.ജിൻ്റോ ജോണിൻ്റെ...

Read More >>
അൾട്രാവയലറ്റ് രശ്മികളെ  10 മണി മുതൽ 3 മണി വരെ സൂക്ഷിക്കുക

Apr 19, 2025 11:32 AM

അൾട്രാവയലറ്റ് രശ്മികളെ 10 മണി മുതൽ 3 മണി വരെ സൂക്ഷിക്കുക

അൾട്രാവയലറ്റ് രശ്മികളെ 10 മണി മുതൽ 3 മണി വരെ...

Read More >>
ദിവ്യ എസ് അയ്യർക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ

Apr 18, 2025 10:53 PM

ദിവ്യ എസ് അയ്യർക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ മോഹനൻ

ദിവ്യ എസ് അയ്യർക്കെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ വിജിൽ...

Read More >>
വിജയൻ സർക്കാരിൻ്റെ നാലാം വാർഷികാഘോഷം 21 ന് കാസർകോട് വച്ച് വിജയൻ തന്നെ ഉദ്ഘാടനം ചെയ്യും!

Apr 18, 2025 09:00 PM

വിജയൻ സർക്കാരിൻ്റെ നാലാം വാർഷികാഘോഷം 21 ന് കാസർകോട് വച്ച് വിജയൻ തന്നെ ഉദ്ഘാടനം ചെയ്യും!

വിജയൻ സർക്കാരിൻ്റെ നാലാം വാർഷികാഘോഷം 21 ന് കാസർകോട് വച്ച് വിജയൻ തന്നെ ഉദ്ഘാടനം...

Read More >>
 പാനുണ്ട സിപിഎമ്മിൻ്റെ പ്ലാനുണ്ട കേന്ദ്ര റോഡ് ഫണ്ടിൻ്റെ ചെലവിൽ നാൽപ്പാടി വാസുവിന് സ്മാരകം പണിത് സിപിഎം.

Apr 18, 2025 09:00 AM

പാനുണ്ട സിപിഎമ്മിൻ്റെ പ്ലാനുണ്ട കേന്ദ്ര റോഡ് ഫണ്ടിൻ്റെ ചെലവിൽ നാൽപ്പാടി വാസുവിന് സ്മാരകം പണിത് സിപിഎം.

പാനുണ്ട സിപിഎമ്മിൻ്റെ പ്ലാനുണ്ട കേന്ദ്ര റോഡ് ഫണ്ടിൻ്റെ ചെലവിൽ നാൽപ്പാടി വാസുവിന് സ്മാരകം പണിത്...

Read More >>
Top Stories